2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ പുലിമൂത്രം ഉപയോഗിച്ചിരുന്നെന്ന് മുന്‍ കമാന്‍ഡര്‍

2016ല്‍ പാകിസ്താന്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നായകളില്‍ നിന്ന് രക്ഷ നേടാനായി പുലിമൂത്രം ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. മുന്‍ കരസേന കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കറാണ് ഇത് വ്യക്തമാക്കിയത്.

പാകിസ്താന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താനുള്ള സേനയുടെ ദൗത്യം പട്ടി കുരച്ചാലോ സേനയെ അവ പിന്തുടര്‍ന്നാലോ പാളിപോയേക്കാം. കയ്യില്‍ അത്യാധുനിക ആയുധം കരുതിയതു കൊണ്ട് ഇവിടെ പ്രയോജനമുണ്ടാകില്ല. മറിച്ച് പട്ടിയെ ആ ഭാഗത്തേക്ക് വരാതെ മാറ്റി നിര്‍ത്തണം. അതിനായിട്ടാണ് ജൈവ മാര്‍ഗം എന്ന നിലയില്‍ പുലിമൂത്രം കരുതിയത്. പുലിമൂത്രത്തിന്റെ ഗന്ധമടിച്ചാല്‍ പട്ടികള്‍ പേടിച്ച് അകന്ന് പോകും. നിമ്പോര്‍ക്കറുടെ സംഭാവനകള്‍ പരിഗണിച്ച് നല്‍കിയ ബാജിറാവു പേഷ്വാ ശൗര്യ പുരസ്‌കാരം സ്വീകരിച്ച് പുണെയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2016ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് കമാന്‍ഡര്‍ രാജേന്ദ്ര നമ്പോര്‍ക്കറായിരുന്നു. പാകിസ്താന്‍ സൈന്യം ജമ്മുകശ്മീരിലെ അതിര്‍ത്തി രേഖ ലംഘിച്ച് ഉറിയില്‍ നടത്തിയ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

‘പാക് അതിര്‍ത്തിയിലെ നൗഷേര സെക്ടററിലെ ബ്രിഗേഡ് കമാന്‍ഡറായിരുന്ന നിമ്പോര്‍ക്കര്‍ക്ക് പ്രദേശത്തെ ജൈവവ്യവസ്ഥയെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരുന്നു. രാത്രികാലങ്ങളില്‍ പുലി നായകളെ ആക്രമിക്കുമായിരുന്നതിനാല്‍ അവ പുലിയിറങ്ങുന്ന സ്ഥലങ്ങളിലേക്ക് വരുമായിരുന്നില്ല. പാക് അതിര്‍ത്തിക്കുള്ളില്‍ നായകളുടെ സാന്നിധ്യം ഞങ്ങള്‍ മനസിലാക്കിയിരുന്നു. ഈ രഹസ്യ ഓപ്പറേഷനില്‍ ഇത് പ്രതിരോധിക്കാന്‍ ഞങ്ങള്‍ പുലിയുടെ മൂത്രം കൈയില്‍ കരുതുകയും പ്രദേശത്ത് തളിക്കുകയും ചെയ്തു’ ഇതാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പിന്നിലെ പ്രാധാന വിജയം എന്ന് അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close