സൂര്യ ബോക്‌സറാകുമോ?

പാ രഞ്ജിത്ത് സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ സൂര്യ ബോക്‌സറുടെ വേഷത്തിലാണെത്തുന്നതെന്ന് സൂചന. കബാലിക്കുശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. സൂര്യയുടെ വേഷത്തെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെയും വന്നിട്ടില്ല.

ഒരു ബോക്‌സറിന്റെ ജീവിത കഥയുമായി ബന്ധപ്പെട്ട ഒരു തിരക്കഥ സംവിധായകന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. എന്നാല്‍ മറ്റൊരു തിരക്കഥ കൂടി സംവിധായകന്‍ തയ്യാറാക്കുന്നുണ്ട്. ഇതില്‍ ഏതാണോ സൂര്യയ്ക്ക് ഇഷ്ടപ്പെടുന്നത് അതായിരിക്കും സിനിമയാവുക. ബോക്‌സറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും താരം തിരഞ്ഞെടുക്കാന്‍ സാധ്യത കൂടുതല്‍. രണ്ടു മാസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനണ് പദ്ധതിയെന്നും സംവിധായകനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

Show More

Related Articles

Close
Close