സൂര്യഗ്രഹണം ഇന്ന്- ഇന്ത്യയില്‍ ഭാഗികമാകും

Surya Grahan (Solar Eclipse) and its Effects2016ലെ ആദ്യ സൂര്യഗ്രഹണം ബുധനാഴ്ച. ഗ്രഹണം ഇന്ത്യയില്‍ ഭാഗികമായിരിക്കും. രാവിലെ 6.30 മുതല്‍ 10.05 വരെ ഇന്ത്യയില്‍ ഗ്രഹണം കാണാം. ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുന്നത് രാവിലെ 7.27നാണ്. സൂര്യോദയസമയത്തായതിനാല്‍ ഗ്രഹണം ഭാഗികമായേ കാണാനാകൂ എന്ന് കൊല്‍ക്കത്തയിലെ എം.പി ബിര്‍ല പ്ളാനറ്റേറിയം ഡയറക്ടര്‍ ഡോ. ദേബിപ്രസാദ് ദുആരി പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെ ഇന്ത്യയില്‍ മറ്റൊരിടത്തും ഗ്രഹണത്തിന്‍െറ മനോഹരദൃശ്യം കാണാനാകില്ല. ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം 2019 ഡിസംബര്‍ 26നായിരിക്കും. 2011ലാണ് രാജ്യത്ത് അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളായ സുമാത്ര, ബോര്‍നിഒ, സുല്‍അവേസി തുടങ്ങിയ രാജ്യങ്ങളിലും മധ്യ പെസഫിക് ദ്വീപുകളിലും പൂര്‍ണസൂര്യഗ്രഹണം അനുഭവപ്പെടും. നഗ്നനേത്രം കൊണ്ട് ഗ്രഹണം കാണരുതെന്നും മുന്‍കരുതലെടുക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close