കപ്പലിന് തീപിടിച്ച് 2 ഇന്ത്യന്‍ നാവികര്‍ മരിച്ചു, മലയാളികളെന്ന് സൂചന

sushma-swaraj-4-07-1457335609

യെമനില്‍ കപ്പലിന് തീപിടിച്ച് രണ്ട് ഇന്ത്യന്‍ നാവികര്‍ മരിച്ചു. മൂന്ന് നാവികര്‍ക്ക് പരിക്കേറ്റു. മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപക് ലതിക മോഹന്‍ എന്നീ നാവികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച നാവികര്‍ മലയാളികളാണെന്ന് സൂചനയുണ്ട്. ചില ദൃശ്യമാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിരുന്നു. പക്ഷേ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. പരിക്കേറ്റ മൂന്ന് നാവികരെ ഒമാനിലെ സലാലയിലുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ഒമാന്‍, ജിബൂത്തി എന്നിവിടങ്ങളിലുള്ള ഇന്ത്യന്‍ എംബസികള്‍ നാവികര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും സുഷമ സ്വരാജ്.

ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ ജനജീവതം ദുസ്സഹമാണ്. മുന്‍പും യെമനില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close