രോഹിത്‌ ദളിതനല്ലെ- സുഷമാ സ്വരാജ്‌

Sushma_swaraj_MEA_PTI_360x270

കേന്ദ്ര സര്‍വകലാശാലയിലെ ആത്മഹത്യ ചെയ്‌ത ഗവേഷക വിദ്യാര്‍ഥി രോഹിത്‌ വെമുല ദളിതനല്ലെന്നു വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌. സംഭവത്തിലെ യാഥാര്‍ഥ്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. രോഹിത്തിന്റെ ജാതിയെച്ചൊല്ലിയുള്ള കൂടുതല്‍ വിവാദങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും സുഷമ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രോഹിതിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കഴിഞ്ഞ ദിവസം സര്‍വകലാശാല കാമ്പസില്‍ ഉപവാസം നടത്തിയിരുന്നു.
രോഹിത്‌ ദളിതനല്ലെന്ന വാദം ആദ്യം ഉയര്‍ത്തിയത്‌ മുത്തശ്ശിയായിരുന്നു. ഒ.ബി.സിയില്‍ ഉള്‍െപ്പടുന്ന വഡേര വിഭാഗമാണു തങ്ങളെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്‌. എന്നാല്‍, രോഹിതിന്റെ മാതാവ്‌ ഇതിനെതിരേ രംഗത്തെത്തി. താന്‍ ദളിത്‌ വിഭാഗമായ മാല സമുദായക്കാരിയാണെന്നും ഭര്‍ത്താവ്‌ മാത്രമാണു വഡേര വിഭാഗമെന്നും അവര്‍ വ്യക്‌തമാക്കി. മൂന്നാമത്തെ കുട്ടിയെ ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ്‌ തന്നെയും കുട്ടികളെയും ഉപേക്ഷിച്ചുവെന്നും മക്കളെ ദളിതരായാണ്‌ വളര്‍ത്തിയതെന്നുമാണു രോഹിതിന്റെ അമ്മയുടെ വാദം. ആന്ധ്രപ്രദേശ്‌ സര്‍ക്കാരിന്റെ രേഖകള്‍ അനുസരിച്ച്‌ രോഹിത്‌ മാല സമുദായക്കാരനാണ്‌.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close