സ്വച്ഛ് ഭാരത് വന്‍വിജയം; ഗാന്ധിജിയുടെ ജന്‍മദിനത്തോടനുബന്ധിച്ചുള്ള സ്വച്ഛതാ ഹി സേവക്കും തുടക്കം

രാജ്യത്ത് നടപ്പിലാക്കിയ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാല് വര്‍ഷം കൊണ്ട് പദ്ധതിയുടെ 90 ശതമാനവും വിജയത്തിലെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ ഭാരതം എന്ന ലക്ഷ്യവുമായി രണ്ടാഴ്ച നീളുന്ന സ്വച്ഛതാ ഹി സേവ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഗാന്ധിജിയുടെ 150ാം ജന്‍മവാര്‍ഷിക ആഘോഷങ്ങള്‍ക്കും ഇതോടെ തുടക്കമായി. ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിനാണ് സമാപനം.

കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഒന്‍പത് കോടി ശുചിമുറികള്‍ നിര്‍മിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. 18 ദിവസം നീണ്ടു നില്‍ക്കുന്ന സ്വച്ഛതാ ഹി സേവ പദ്ധതിയും വിജയത്തിലെത്തിക്കണം. മഹാത്മാഗാന്ധി സ്വപ്‌നം കണ്ട സ്വച്ഛ ഭാരതം സാധ്യമാക്കാനുള്ള ഉദ്യമത്തിന് എല്ലാവരുടേയും പിന്തുണ വേണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

മാതാ അമൃതാനന്ദമയി ദേവി, അമിതാഭ് ബച്ചന്‍, രത്തന്‍ ടാറ്റ, സദ്ഗുരു ജഗ്ഗി വാസുദേവ്, ശ്രീ ശ്രീ രവിശങ്കര്‍, ആര്‍മി ഉദ്യോഗസ്ഥര്‍, യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പേരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംവദിച്ചു. പുതിയ പദ്ധതിക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

Show More

Related Articles

Close
Close