ഒരു വര്‍ഷത്തിനകം പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കും: സ്വാമി നിത്യാനന്ദ

 

തമിഴും സംസ്‌കൃതവും സംസാരിക്കുന്ന പശുക്കളെ വികസിപ്പിച്ചെടുക്കുമെന്ന വിചിത്ര പ്രസ്താവനയുമായി വിവാദ സ്വാമി നിത്യാനന്ദ. എങ്ങനെയെന്ന ചോദ്യത്തിന് അത് മാനുഷികബോധമണ്ഡലത്തിനപ്പുറത്തുള്ള കണ്ടുപിടുത്തമാണെന്നായിരുന്നു നിത്യാനന്ദയുടെ മറുപടി.

”നിങ്ങള്‍ക്ക് അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ തിടുക്കമായോ? ഞങ്ങള്‍ ഏതാണ്ട് ആ കണ്ടുപിടുത്തത്തിന് അരികിലാണ്. ശാസ്ത്രത്തിലൂന്നിയുള്ള കണ്ടുപിടുത്തം തന്നെയാണ് ഇത്. ഞാന്‍ തെളിയിച്ചിരിക്കും.

കുരങ്ങുകള്‍ക്കും മറ്റ് ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്ക് ഉള്ളതുപോലെയുള്ള ചില ആന്തരിക അവയങ്ങള്‍ ഇല്ല. എന്നാല്‍ മാനുഷികമണ്ഡലത്തിനപ്പുറമുള്ള ചില ഇടപെടലുകളിലൂടെ അവയുടെ ശരീരത്തിലെ ചില അവയവങ്ങളെ ഇത്തരത്തില്‍ രൂപപ്പെടുത്തിയെടുക്കാനാവും. ശാസ്ത്രീയമായും വൈദ്യശാസ്ത്രപരമായും ഞാന്‍ അത് തെളിയിച്ചുതരാം”- നിത്യാനന്ദ പറയുന്നു.

കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ മുഖാന്തരം ഇത്തരത്തിലൊരു പരീക്ഷണം താന്‍ നടത്തിയെന്നും അത് വിജയകരമായതിന് പിന്നാലെയാണ് ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ തയ്യാറായതെന്നുമാണ് നിത്യാനന്ദ പറയുന്നത്.

നിങ്ങള്‍ക്ക് ഇത് ഒരുപക്ഷേ വിശ്വസിക്കാന്‍ കഴിയുന്നുണ്ടാവില്ല അല്ലേ? ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് കുറിച്ചുവെക്കാം. ഒരു വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഇത് തെളിയിച്ചിരിക്കും.

Show More

Related Articles

Close
Close