സിറോ മലബാര്‍ സഭയിലെ തര്‍ക്കത്തില്‍ കെസിബിസി ഇടപെടുന്നു; സൂസപാക്യം ബിഷപ്പുമാരുമായി സംസാരിക്കും

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും വൈദികസമിതി രംഗത്ത് വന്നതിനെ തുടര്‍ന്ന്  സിറോ മലബാര്‍ സഭയിലെ തര്‍ക്കത്തില്‍ കെസിബിസി ഇടപെടുന്നു. അധ്യക്ഷന്‍ സൂസപാക്യം സിനഡിലെ ബിഷപ്പുമാരുമായി സംസാരിക്കും. പരസ്യപ്രചാരണം ഒഴിവാക്കണമെന്ന് വൈദികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് വൈകും. എജിയുടെ നിയമോപദേശം തിങ്കളാഴ്ചയ്ക്ക് ശേഷം മാത്രമെ ഉണ്ടാവുകയുള്ളൂ. പൊലീസ് നടപടിയെ ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാര്‍.

കര്‍ദിനാള്‍ നിയമത്തിന് കീഴ് പ്പെടണമെന്നും ഉത്തമ ക്രിസ്ത്യാനി ഉത്തമ പൗരനായിരിക്കണമെന്നും അന്വേഷണ സമിതി ചെയര്‍മാന്‍ ഫാദര്‍ ബെന്നി പറഞ്ഞു. രാജ്യത്തെ പൗരന്മാര്‍ ഇന്ത്യയിലെ നിയമത്തിന് കീഴ് പ്പെടണം. കാനോന്‍ നിയമവും ഇക്കാര്യം പറയുന്നുണ്ട്. കോടതി നടപടിയില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ നിയമപരമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Close
Close