മലനിരകളിലേക്ക് പറന്നുയര്‍ന്ന വിമാനം അപ്രത്യക്ഷം

taraആകാശത്തിലേക്ക് പറന്നുയരുന്ന വിമാനം പെട്ടെന്ന് കാണാതാകുന്നത് ഇതാദ്യമല്ല. ലോകത്തെ തന്നെ നടുക്കിയ മലേഷ്യന്‍ വിമാന ദുരന്തമൊക്കെ ഇതിനുദാഹരണങ്ങളാണ്. വിമാനയാത്ര ഇപ്പോള്‍ യാത്രക്കാര്‍ക്ക് ഒരു പേടി സ്വപ്‌നവുമാണ്. സമാനസംഭവം ഇപ്പോള്‍ നടന്നിരിക്കുന്നത് നേപ്പാളിലാണ്. മലനിരകളിലേക്ക് പറയുന്നയര്‍ന്ന ചെറുവിമാനം അപ്രത്യക്ഷമായിരിക്കുകയാണ്. നേപ്പാളിലെ പോക്കറയില്‍ നിന്നും പറന്നുയര്‍ന്ന ചെറുയാത്രാ വിമാനം ഹിമാലയത്തിന്റെ മുകളില്‍വെച്ച് അപ്രത്യക്ഷമാകുകയായിരുന്നു. കുട്ടികളടക്കം 21പേര്‍ വിമാനത്തിലുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ടാര എയര്‍ പാസഞ്ചര്‍ വിമാനമാണ് കാണാതായത്. വിമാനം പുറപ്പെട്ട് പതിനെട്ട് മിനിട്ടിനുശേഷമാണ് കാണാതാകുന്നതെന്ന് അധികൃതര്‍ പറയുന്നു.മോശം കാലാവസ്ഥയായിരുന്നുവെന്നും പറയുന്നുണ്ട്. രണ്ടു വിദേശ സഞ്ചാരികളും വിമാനത്തിലുണ്ട്. രാവിലെ എട്ടുമാണിക്കാണ് വിമാനം പറന്നുയര്‍ന്നത്.വിമാനത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി നേപ്പാള്‍ വ്യോമസേന വക്താവ് അറിയിച്ചിട്ടുണ്ട്. മണിക്കൂറുകളായി വിമാനത്തെക്കുറിച്ചുള്ള ഒരു വിവരവും കിട്ടാത്ത സാഹചര്യത്തില്‍ വിമാനം എവിടെയെങ്കിലും തകര്‍ന്നു വീണതായും സംശയമുണ്ട്. ജോംസണ്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് വിമാനം കാണാതായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close