സംസ്ഥാനത്തെ പ്ലസ്ടു അധ്യാപകര്‍ സമരത്തിലേക്ക്.

Aralam_Farm_Government_High_School
ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ പ്ലസ്ടു അധ്യാപകര്‍ സമരത്തിലേക്ക്. സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പ്ലസ്ടു സ്‌കൂളുകളിലെ അധ്യാപകരാണ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

232 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 699 ബാച്ചുകളാണ് സര്‍ക്കാര്‍ പുതുതായി ആരംഭിച്ചത്. ഇതിവെ 166 സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിച്ചു.ഈ ഒഴിവുകളിലേക്ക് തസ്തിക സൃഷ്ടിക്കുന്നതിനും നിയമനം നടത്തുന്നതിനുമുള്ള ഒരു നടപടി പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

പ്രത്യക്ഷ സമരത്തിന്റെ ഭാഗമായി അധ്യാപകര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. അനുകൂല തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ ക്ലാസുകളില്‍ പോകാതെ അനിശ്ചിതകാല സമരം നടത്താനും അധ്യാപകര്‍ തീരുമാനിച്ചിട്ടുണ്ട്.

തസ്തിക സൃഷ്ടിക്കുന്ന പ്രക്രിയ നീണ്ടു പോയാല്‍ അധ്യാപകരില്‍ പലര്‍ക്കും പ്രായപരിധി കഴിഞ്ഞു പോകുകയും സ്ഥിരനിയമനത്തിന് യോഗ്യരല്ലാതായി മാറുകയും ചെയ്യും. ഇത്തരമൊരു പ്രതികൂല സാഹചര്യം ഒഴിവാക്കുന്നതിനാണ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അധ്യാപകര്‍ സമരത്തിനിറങ്ങുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close