ഇന്ത്യന്‍ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിച്ച് കോലി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ വിജയം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.  ”ഈ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. അവര്‍ ഏറ്റവും ദുഷ്‌ക്കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് അവര്‍ക്കായി  ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ കാര്യം”, പോസ്റ്റ് മാച്ച് പ്രെസന്റേഷനില്‍ കോലി പറഞ്ഞു. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. 1.26 കോടി രൂപയാണ് അവര്‍ നല്‍കിയത്.മുഴുവന്‍ മാച്ച് ഫീയും അടങ്ങുന്ന തുകയാണ് ഇത്.

Show More

Related Articles

Close
Close