കാശ്മീരില്‍ ഭീകരാക്രമണം:വീരമൃത്യു വരിച്ചവരില്‍ മലയാളിയും.

ജമ്മു കാശ്മീരിലെ പാംപോറില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ നടന്ന  ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയും. സിആര്‍പിഎഫ് 161-ാം ബറ്റാലിയനില്‍ സബ് ഇന്‍സ്പെക്ടറായ തിരുവനന്തപുരം പാലോട് സ്വദേശി ജയചന്ദ്രനാണ് മരിച്ചത്.

ഭീകരാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്‍മാരാണ് മരിച്ചത്. 21 ജവാന്‍മാര്‍ക്കു പരുക്കേറ്റു.  ശ്രീനഗറിലേക്ക് പോയ സി.ആര്‍.പി.എഫ് ബസ്സിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ജവാന്മാരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

kashmir 2പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കറെ തയിബ ഏറ്റെടുത്തു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിൽ ഏഴു ഭീകരരെ സൈന്യം വധിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ പാംപോറില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ സമാനമായ ആക്രമണമുണ്ടായിരുന്നു. രണ്ട് ദിവസം നീണ്ടു നില്‍ക്കുകയും പ്രദേശത്ത് ഏറെ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത ഈ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളടക്കം പതിനൊന്നുപേരാണ് അന്ന് കൊല്ലപ്പെട്ടത്.

 

Show More

Related Articles

Close
Close