‘സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചിട്ടില്ല’; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തിലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കതിരെ അക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായി രമേശ് ചെന്നിത്തലയ്ക്കു മറുപടി നല്‍കിയത്. വിമര്‍ശനത്തില്‍ കഴമ്പുണ്ടാകണം. അല്ലാതെ വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വിമര്‍ശനത്തില്‍ കഴമ്പുണ്ടാകണം. അല്ലാതെ വിമര്‍ശനത്തിന് വേണ്ടി വിമര്‍ശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് എണ്ണമിട്ട് ചില വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉന്നിയിച്ചിരുന്നു. ജൂലായ് 30ന് രാവിലെ 8.32 ന് ഫെയ്‌സ്ബുക്കില്‍ ഇടുക്കി അണക്കെട്ട സന്ദര്‍ശിക്കുന്നതായി പ്രതിപക്ഷ നേതാവ് പോസ്റ്റ് ചെയ്തിരുന്നു. 0.36 അടി കൂടി വെള്ളം നിറഞ്ഞാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ഷട്ടര്‍ തുറക്കുന്നത് അനിവാര്യമായി തീര്‍ന്നിരിക്കുന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടി വേണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഓഗസ്റ്റ് 14 ന് രാത്രി 8.06ന് പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്കില്‍ എല്ലാ തയാറപ്പെടും ജില്ലാ ഭരണക്കൂടവും ജില്ലാ ദുരന്ത നിവാരണ അതോറ്ററിയും സ്വീകരിച്ചതായി പറഞ്ഞിരുന്നു. അന്ന് എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ സ്വീകരിച്ചതായി പറഞ്ഞ രമേശ് ചെന്നിത്തല ഇപ്പോള്‍ പറയുന്നത് സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നാണ്. അന്ന് 8.59 ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതായി ജില്ലാ ഭരണക്കൂടം അറിയിച്ചതായി ഫെയ്‌സ്ബുക്കില്‍ രമേശ് ചെന്നിത്തല എഴുതിയിരുന്നു.

Show More

Related Articles

Close
Close