കൊച്ചി മെട്രോയുടെ തൂണില്‍ നിന്നും കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചി മെട്രോയുടെ തൂണില്‍ നിന്നും കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നുവീണത് പരിഭ്രാന്തി പരത്തി. മെട്രോയുടെ തൂണില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്ന് വീണത് ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയുടെ മുകളിലാണ്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അപകടമുണ്ടായത് നോര്‍ത്ത് സ്റ്റേഷന് സമീപത്തുള്ള 612ാം നമ്പര്‍ തൂണില്‍ നിന്നുമാണ്.കോണ്‍ക്രീറ്റ് കഷ്ണം വീണതിനെ തുടര്‍ന്ന് ഓട്ടോയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വാഹനത്തില്‍ ഡ്രൈവറും മൂന്ന് യാത്രക്കാരും ഉണ്ടായിരുന്നു. പക്ഷേ പരിക്കേല്‍ക്കാതെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

എസ്ആര്‍എം റോഡില്‍ നിന്നും യുടേണ്‍ എടുക്കാനായി വളയ്ക്കുന്നതിനിടെയാണ് അടിമാലി പത്താംമൈല്‍ സ്വദേശിയായ ജോയിയുടെ ഓട്ടോയുടെ മുകളിലേക്ക് കോണ്‍ക്രീറ്റ് കഷ്ണം വീണത്. അപകടമുണ്ടായ ഉടനെ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് ഇതരസംസ്ഥാനക്കാരും ഇറങ്ങിയോടി. വാഹനം ഹൈവേയിലേക്ക് പ്രവേശിച്ച വേളയില്‍ മുകളില്‍ നിന്നും താഴക്കേ് ഒരു കോണ്‍ക്രീറ്റ് കഷ്ണം വീഴുന്നതായി ഡ്രൈവര്‍ കണ്ടു. ഇതിനെ തുടര്‍ന്ന് താന്‍ വാഹനത്തിന്റെ വേഗത വര്‍ധിപ്പിച്ചു. അതു കാരണമാണ് വലിയ അപകടം ഒഴിവായതെന്നും ഡ്രൈവര്‍ ജോയ് പറഞ്ഞു.

കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നുവീണതുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ അധികൃതര്‍ ഡിഎംആര്‍സിയോട് വിശദീകരണം തേടി. മെട്രോയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ഡിഎംആര്‍സിയാണ്.

ചിത്രത്തിന് കടപ്പാട് മാതൃഭൂമി

Show More

Related Articles

Close
Close