അതിനൂതന ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മിക്കുന്ന റോഡ് പത്തനംതിട്ടയില്‍

അതിനൂതന ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മിക്കുന്ന റോഡ് പത്തനംതിട്ട ജില്ലയില്‍. സോയില്‍ സ്റ്റബിലൈസേഷന്‍ ആന്റ് റീ സൈക്ലിങ്ങ് എന്ന ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മാണം പത്തനംതിട്ട ജില്ലയിലെ അടൂരില്‍ ആരംഭിച്ചു. നിലവില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ അഞ്ച് കിലോമീറ്റര്‍ റോഡാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കുക. ഈ റോഡിന് 15 വര്‍ഷമാണ് ഗ്യാരന്റി കാലാവധിയുള്ളത്.

പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഈ റോഡ് ആനയടി കൂടല്‍ സംസ്ഥാന പാതയിലാണുള്ളത്. ഇപ്പോഴുള്ള റോഡിന് മുകളിലേക്ക് സിമന്റും ജര്‍മ്മന്‍ നിര്‍മ്മിത സ്റ്റബിലൈസറും വിതറുകയാണ് നിര്‍മ്മാണത്തിന്റെ ആദ്യപടി. അതിനു ശേഷം ഇതിന്‌
മുകളിലൂടെ പള്‍വനൈസര്‍ എന്ന യന്ത്രം ഓടിക്കും. ഇതോടെ റോഡ് ഇളക്കി മറിച്ചു മുകള്‍ ഭാഗം ഉറപ്പിക്കും. പിന്നീട് സിമന്റ് ചേര്‍ത്ത പ്രത്യേക മിശ്രിതം ഉപയോഗിച്ചാണ് ഏറ്റവും മുകളിലെ ലെയര്‍ ബലപ്പെടുത്തുക. ഇതാണ് നിര്‍മ്മാണ രീതി.

ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് ഒരുകോടി രൂപയാണ് മുതല്‍മുടക്ക്. നിര്‍മാണ കമ്പനി അഞ്ചു കിലോ മീറ്റര്‍ നിര്‍മ്മാണത്തിന് പത്ത് ദിവസം മതിയെന്ന് കമ്പനി അറിയിച്ചു. പരീക്ഷണം വിജയകരമായാല്‍ സംസ്ഥാനത്ത് ഉടനീളമുള്ള വിവിധ റോഡുകള്‍ ഇതേസാങ്കേതിക വിദ്യ ഉപയോഗിച്ച് നവികരിക്കിക്കാനാണ് തീരുമാനം.

Show More

Related Articles

Close
Close