കായലില്‍ കൃഷിയിറക്കാനുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹം

മെത്രാന്‍കായല്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍്. മെത്രാന്‍ കായല്‍ നികത്താന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് പരിസ്ഥിതിമന്ത്രിയായിരുന്ന തന്റെ അനുമതി തേടാതെയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തീരുമാനം തികച്ചും തെറ്റായിരുന്നുവെന്ന് തിരുവഞ്ചൂര്‍ മനോരമ ന്യൂസിന്റെ നമ്മുടെ ജില്ല പരിപാടിയില്‍ പറഞ്ഞു. മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ നടപടി തെറ്റാണ്. മെത്രാന്‍ കായല്‍ ഏറ്റെടുത്ത് കൃഷിയിറക്കാനുളള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒരുകാരണവശാലും എടുത്ത തീരുമാനത്തില്‍നിന്ന് അവര്‍ പിന്നോട്ടുപോകരുത്. അതോടൊപ്പം റാണിക്കായലും ചിത്തിരക്കായലും കൈവശം വച്ചിരിക്കുന്നവരുടെ കയ്യില്‍നിന്ന് അനധികൃതമായ ആ കയ്യേറ്റം തിരിച്ചുവാങ്ങി അവിടെക്കൂടി കൃഷി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണം.

Show More

Related Articles

Close
Close