തോപ്പില്‍ ജോപ്പന്‍ ഓണത്തിനെത്തില്ല

മമ്മൂട്ടി ജോണി ആന്റണി ടീം താപ്പാനക്കു ശേഷം ഒന്നിക്കുന്ന ചിത്രമായ തോപ്പില്‍ ജോപ്പന്‍ ഓണത്തിനെത്തില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നതിനാലും വേണ്ടത്ര തിയേറ്ററുകള്‍ ലഭ്യമാകാത്തതിനാലുമാണ് ജോപ്പന്റെ റിലീസ് നീട്ടിയത്. ഒക്ടോബര്‍ എട്ടിനായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.

തോപ്പില്‍ ജോപ്പന്‍ ആക്ഷനും ഹ്യൂമറും റൊമാന്‍സുമെല്ലാം ചേരുംപടി ചേര്‍ത്തൊരുക്കുന്ന ഒരു എന്റര്‍ടെയ്‌നറാണ്. മംമ്തയും ആന്‍ഡ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍. നിഷാദ് കോയയുടേതാണ് സ്‌ക്രിപ്ട്. സലിംകുമാര്‍, ഹരിശ്രീ അശോകന്‍, രണ്‍ജി പണിക്കര്‍, ഷാജു നവോദയ (പാഷാണം ഷാജി), അലന്‍സിയര്‍, സോഹന്‍ സീനുലാല്‍, കവിയൂര്‍ പൊന്നമ്മ, രശ്മി ബോബന്‍, തെസ്‌നിഖാന്‍, ശ്രീജിത്ത് രവി, മേഘനാഥന്‍, കെ.ടി.എസ്. പടന്നയില്‍, ബേബി അക്ഷര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Show More

Related Articles

Close
Close