ടൈറ്റാനിയം അഴിമതി

ടൈറ്റാനിയം അഴിമതിയില്‍ തെളിവുകള്‍ ലഭിച്ചതായി വിജിലന്‍സ് ഡയറക്ടര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ പ്രതികളായ ടൈറ്റാനിയം അഴിമതി കേസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. 2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസില്‍ തെളിവ് ലഭിച്ചുവെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും പരിശോധനയ്ക്ക് ശേഷം ജേക്കബ് തോമസ് പറഞ്ഞു

ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ നേരിട്ടെത്തിയാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നുപരിശോധന. പ്ലാന്റിനായി സാമഗ്രികള്‍ കൊണ്ടുവന്ന കണ്ടെയ്‌നറുകളും പരിശോധിച്ചു.

Show More

Related Articles

Close
Close