പെട്രോളിന് ഹെല്‍മറ്റ് നിര്‍ബന്ധം, നിര്‍ദ്ദേശം നടപ്പാക്കുമെന്ന് ടോമിന്‍ തച്ചങ്കരി

ഹെല്‍മറ്റില്ലാതെ പെട്രോളില്ലെന്ന നിര്‍ദേശം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുമെന്ന ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

ഉത്തരവ് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഗതാഗത കമ്മീഷണറും അറിയിച്ചു.

ഹെല്‍മറ്റ് ധരിക്കാതെയെത്തുന്ന ഇരുചക്രവാഹനയുടമകള്‍ക്കു തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ കോര്‍പറേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കില്ലെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. ഓഗസ്റ്റ് ഒന്നു മുതല്‍ തീരുമാനം നടപ്പാക്കാനാണ് നീക്കം. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല.

Show More

Related Articles

Close
Close