ദുരിതസമയത്ത് കൂടെ നിന്നതിന്റെ പേരില്‍ പടം കാണില്ലെന്ന് പറഞ്ഞയാള്‍ക്ക് ടൊവീനോയുടെ മറുപടി

പ്രളയദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍കൈയെടുത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച താരമാണ് ടൊവീനോ തോമസ്. നാളെ ടൊവീനോ നായകനാകുന്ന ചിത്രം തീവണ്ടി റിലീസാകുകയാണ്. ഇപ്പോള്‍ ദുരിത സമയത്ത് കൂടെ നിന്നതിന്റെ പേരില്‍ പടം കാണില്ലെന്ന് പറഞ്ഞയാള്‍ക്ക് ടൊവീനോ നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു.. പക്ഷെ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല (താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം ) നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും’-ഇതായിരുന്നു ടൊവീനോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച തീവണ്ടിയുടെ പോസ്റ്ററിന് താഴെ വന്ന കമന്റ്.
ഉടന്‍ തന്നെ എത്തി ടൊവീനോയുടെ മറുപടി, ‘സത്യം, അങ്ങിനെയേ പാടുള്ളൂ. സിനിമ വേറെ ജീവിതം വേറെ.’ ടൊവീനോയുടെ മറുപടിയുടെ താഴെ നിരവധി ആളുകള്‍ പ്രശംസയുമായെത്തി.
Show More

Related Articles

Close
Close