ടൊവിനോ നന്നായി പാടുപെട്ടു, 35 ദിവസത്തോളം സിഗരറ്റ് വലിക്കേണ്ടി വന്നു, ‘തീവണ്ടി’യ്ക്ക് വേണ്ടിയാണെങ്കിലും കാണുമ്പോള്‍ സങ്കടം വരുമായിരുന്നു ; മനു പിള്ള

കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തീയേറ്ററുകളില്‍ കുതിച്ച് പായുകയാണ് ടൊവീനോയുടെ തീവണ്ടി. ചിത്രത്തില്‍ ടൊവീനോയ്‌ക്കൊപ്പം ശ്വാനന്‍ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച മനു പിള്ള തീവണ്ടിക്കായി ടൊവീനോക്കൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ്.

“ടൊവിനോ ഇതില്‍ നന്നായി പാടുപെട്ടിട്ടുണ്ട്. എല്ലാ ഷോട്ടിലും സിഗരറ്റ് വലിക്കുന്നത് തന്നെ വലിയ പാടാണ്. റീടേക്കിന് പോകുമ്പോള്‍ വീണ്ടും സിഗരറ്റ് വലിക്കണം. ലാസ്റ്റ് ഒരു പതിനഞ്ച് മിനിറ്റ് സീനില്‍ മാത്രമാണ് പുകവലിക്കാതെ ഉള്ളത്. രണ്ട് മണിക്കൂര്‍ ചിത്രത്തനകത്ത് പകുതിയിലേറെയും സിഗരറ്റ് വലിക്കുന്നുണ്ട്. അങ്ങനെ 45 ദിവസത്തെ ഷൂട്ടില്‍ ഇങ്ങനെ വലിച്ചു കൂട്ടുകയാണ്. അതില്‍ പലവട്ടം റീടേക്ക് വേണ്ടി വന്നിട്ടുണ്ട്. മുപ്പത് മുപ്പത്തിയഞ്ചോളം ദിവസം ടൊവിക്ക് സിഗരറ്റ് വലിക്കേണ്ടി വന്നിട്ടുണ്ട്. അത് തന്നെ വലിയ കാര്യമല്ലേ. അതിനെല്ലാം നിന്നു തന്നു. പിന്നെ രണ്ട് കാലഘട്ടമുണ്ട് ചിത്രത്തില്‍, ഞങ്ങള്‍ മൂന്ന് പേര്‍ക്കും ഗെറ്റപ്പ് ചേഞ്ച് ഉണ്ടായിരുന്നു. അതിന് വേണ്ട ഡയറ്റ് ഒക്കെ ചെയ്ത് ഭയങ്കര രസമായി ചെയ്തിട്ടുണ്ട് ടൊവി. എന്നാലും സിഗരറ്റ് വലിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും”മനു പിള്ള പറയുന്നു.

 

Show More

Related Articles

Close
Close