ടിപി സെന്‍കുമാറിന് തിരിച്ചടി

മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാറിന് വന്‍ തിരിച്ചടി. ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെയുള്ള ടിപി സെന്‍കുമാറിന്റെ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ തള്ളി. അതേസമയം അദ്ദേഹത്തിന്റെ ശമ്പള സ്‌കെയിലില്‍ സര്‍ക്കാര്‍ മാറ്റം വരുത്തരുതെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്.തന്നെ സ്ഥലം മാറ്റുകയല്ല, പകരം തരംതാഴ്ത്തി ജൂനിയര്‍ ഓഫീസര്‍ക്ക് ചുമതല നല്‍കുകയായിരുന്നുവെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലും ജിഷ കൊലക്കേസിലും പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിലൂടെ സെന്‍കുമാര്‍ ജനങ്ങള്‍ക്കിടയില്‍ പൊലീസിന്റെ പ്രതിച്ഛായ മോശമാക്കി എന്നും സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചിരുന്നു.

Show More

Related Articles

Close
Close