ടി .പി. സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കി.

tp senkumarഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ഡിജിപി ടി .പി. സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‍ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കി. കേരള പൊലീസ് ആക്ടിനും സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമായാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകാരം ഒരു ഉദ്യോഗ്സഥനെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ട് വര്‍ഷത്തേക്ക മതിയായ കാരണമില്ലാതെ മാറ്റാന്‍ പാടില്ല. എന്നാല്‍ തന്‍റെ കാര്യത്തില്‍ ഇത് പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ ടി .പി. സെന്‍കുമാര്‍ വാദിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒരാഴ്ച പിന്നിട്ടപ്പോഴാണ് ക്രമസമാധാന ചുമതയലുള്ള ഡിജിപി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചത്. 2015ന് മെ‌യ് 31നാണ് െസൻകുമാർ ഡിജിപിയായി ചുമതലയേറ്റത്. ഒരുവർഷം കൂടി സർവീസ് ബാക്കിയുള്ളപ്പോഴാണ് അദ്ദേഹത്തെ പദവിയിൽനിന്നു മാറ്റിയത്. ഒരു ഉദ്യോഗ്സഥനെ ഒരു തസ്തികയില്‍ നിയമിച്ചാല്‍ രണ്ട് വര്‍ഷത്തേക്ക മതിയായ കാരണമില്ലാതെ മാറ്റാന്‍ പാടില്ല. എന്നാല്‍ തന്‍റെ കാര്യത്തില്‍ ഇത് പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു.

Show More

Related Articles

Close
Close