കണ്ണൂരില്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ എഞ്ചിന്‍ പാളംതെറ്റി തോട്ടിലേക്ക് മറിഞ്ഞു. ലോക്കോ പൈലറ്റിന് പരിക്കേറ്റു. ഗാര്‍ഡ് പരുക്കില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളംതെറ്റിയിട്ടുണ്ട്.

പുലര്‍ച്ചെ കനത്ത മഴയുണ്ടായിരുന്നതിനാല്‍ പാളം കാണാന്‍ കഴിഞ്ഞില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. അപകടം ഷണ്ടിംഗ് ലൈനില്‍ ആയതിനാല്‍ ഗതാഗതത്തെ ബാധിച്ചില്ല. രാവിലെ അഞ്ചിന് എറണാകുളത്തേക്ക് പുറപ്പെടേണ്ട ട്രെയിന്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്. ഒരു മണിക്കൂറിനുള്ളില്‍ പുതിയ എഞ്ചിന്‍ എത്തിച്ച് സര്‍വീസ് തുടര്‍ന്നു. ഉച്ചയ്ക്ക് പുറപ്പെടേണ്ട ഇന്റര്‍സിറ്റിയുടെ എഞ്ചിനും കോച്ചുകളുമായാണ് ട്രെയിന്‍ പുറപ്പെട്ടത്.

അതിനിടെ, തിരുവനന്തപുരം- മംഗലാപുരം മാവേലി എക്സ്പ്രസിന്റെ എഞ്ചിന്‍ കണ്ണൂരില്‍ എത്തിയപ്പോള്‍ കേടായി. ഇതേതുടര്‍ന്ന് ട്രെയിന്‍ കണ്ണൂരില്‍ നിര്‍ത്തിയിട്ടു.

Show More

Related Articles

Close
Close