തിരക്കിനനുസരിച്ച്‌ നിരക്ക്‌ തുടരുമെന്ന്‌ റയിൽവേ

രാജ്യത്തെ പ്രീമിയം ട്രെയിനുകളിൽ നടപ്പാക്കിയ തിരക്കിനനുസരിച്ച്‌ നിരക്ക്‌ (ഫളക്സി പ്രൈസിംഗ്‌ സംവിധാനം) ഉടൻ നിർത്താലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്‌ റയിൽവേ അധികൃതർ വ്യക്തമാക്കി.

രാജധാനി, ശതാബ്ദി എന്നീ പ്രീമിയം തീവണ്ടികളിൽ ഏർപ്പെടുത്തിയ ഫളെക്സി നിരക്ക്‌ ഉടൻ പിൻവിക്കില്ല.

ഫ്ലക്സി നിരക്ക്‌ നടപ്പാക്കിയതോടുകൂടി രണ്ട്‌ ദിവസം കൊണ്ട്‌ 80 ലക്ഷം രൂപയുടെ അധികര വരുമാനം റയിൽവേക്ക്‌ നേടാൻ സാധിച്ചതായി റയിൽവേ അധികൃതർ അറിയിച്ചു.

ഈ സാമ്പത്തിക വർഷം 500 കോടിയുടെ അധികവരുമാനമാണ്‌ നിരക്ക്‌ വർധനവിലൂടെ ലക്ഷം വെക്കുന്നതെന്നും റയിൽവേ വ്യക്തമാക്കി. അതേസമയം, മറ്റുട്രെയിനുകളിൽ ഈ സമ്പ്രദായം നടപ്പാക്കില്ലെന്നും റയിൽവേ വൃത്തങ്ങൾ പറഞ്ഞു.

യാത്രക്കരുടെ തിരക്ക്‌ വർധിക്കുന്നതിനുസരിച്ച്‌ ടിക്കറ്റ്‌ നിരക്ക്‌ വർധിപ്പിക്കുന്ന ഫളക്സി ചാർജ്ജ്‌ സംവിധാനം കഴിഞ്ഞവള്ളിയാഴ്ച മുതലാണ്‌ പ്രീമിയം രാജധാനി, തുരന്തോ, ശതാബ്ദി എക്സ്പ്രസ്‌ ട്രെയിനുകളിലാണ്‌ നടപ്പാക്കി തുടങ്ങിയത്‌.

അതേസമയം, പദ്ധതിക്കെതിരെ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം ശക്തമാക്കിയതോടെ തീരുമാനം കേവലം പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ്‌ നടപ്പാക്കുന്നതെന്ന്‌ വ്യക്തമാക്കി റയിൽവേ മന്ത്രാലയം രംഗത്തെത്തിയിരുന്നു.

ഈ നിലപാട്‌ വീണ്ടും തിരുത്തിയിരിക്കുകയാണ്‌ റെയിൽവേ.
ഓരോ പത്ത്‌ ശതമാനം ടിക്കറ്റുകളും വിൽക്കുന്നതിനുസരിച്ച്‌ അടിസ്ഥാന നിരക്കിന്റെ പത്ത്‌ ശതമാനം വീതം നിരക്ക്‌ വർധിപ്പിക്കുകന്നതാണ്‌ ഫളക്സി ചാർജ്ജ്‌.

കൂടാതെ റിസർവേഷൻ നിരക്ക്‌ സൂപ്പർ ഫാസ്റ്റ്‌ നിരക്ക്‌ കാറ്ററിംഗ്‌ നിരക്ക്‌ സേവന നികുതി സേവന നികുതി എന്നിവ പതിവ്‌ പൊലെ തന്ന ഇടാക്കുകയും ചെയ്യും .

അതേസമയം, നിരക്കു വർധനവ്‌ സാധാരണക്കാർ മാത്രം സഞ്ചരിക്കുന്ന ക്ലാസ്‌ ടിക്കറ്റുകളിൽ മാത്രമാണ്‌. ഫസ്റ്റ്‌ ക്ലാസ്‌ എ സി, എക്സിക്യൂട്ടീവ്‌ ക്ലാസ്‌ സീറ്റുകളിൽ ഈ സംവിധാനം നടപ്പാക്കുന്നില്ല.

Show More

Related Articles

Close
Close