ചെന്നൈ, ബെംഗളൂരു സ്പെഷൽ ട്രെയിനുകൾ ഓണത്തിന്

003-subtle-light-pattern-background-texture-vol5ഓണത്തിന് ചെന്നൈ, ബെംഗളൂരു റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് സ്പെഷൽ (06075) 26ന് സർവീസ് നടത്തും. മടക്ക ട്രെയിൻ (06076) 27നു വൈകിട്ട് 3.15നു ചെന്നൈയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 7.45നു തിരുവനന്തപുരത്തെത്തും.‌ മുൻകൂർ റിസർവേഷൻ ഇന്ന് ആരംഭിക്കും.ബെംഗളൂരുവിൽ നിന്നു രണ്ടു സർവീസുകൾ കൂടി അനുവദിച്ചു. തിരുവനന്തപുരം – കെആർ പുരം സൂപ്പർഫാസ്റ്റ് സ്പെഷൽ (06079) 23നു സർവീസ് നടത്തും. മടക്ക ട്രെയിൻ (06080) 24നു വൈകിട്ട് 7.15നു കെആർ പുരത്തു നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.30നു തിരുവനന്തപുരത്തെത്തും. സുവിധ സൂപ്പർഫാസ്റ്റ് (00611) 30നു വൈകിട്ട് ഏഴിനു തിരുവനന്തപുരത്തു നിന്നും മടക്ക ട്രെയിൻ 31നു വൈകിട്ട് രാത്രി 7.15നു കെആർ പുരത്തു നിന്നും സർവീസ് നടത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close