മൂന്ന് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍

03stations2കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ മൂന്നു ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ബൈക്ക് തള്ളിക്കയറ്റിയും കല്ലുകളും ഇരുമ്പുകമ്പിയും റെയിൽവേ സാമഗ്രികളും ഉപയോഗിച്ചാണ് അട്ടിമറിശ്രമം നടന്നത്.സംഭവത്തില്‍ പൂവന്തുരുത്ത് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം-മംഗലാപുരം മലബാർ എകസ്പ്രസിനു മുമ്പിൽ ബൈക്ക് കയറ്റി വച്ച് യാത്രികൻ കടന്നുകളയുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ റെയിൽവേ ഉദ്യേഗസ്ഥന്റെ കാർ സംശയാസ്പദമായി നിലയിൽ തകർക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 11മണിക്ക് ശേഷമാണ് സംഭവം. പാളത്തിൽ സർവ്വേക്കല്ല് കയറ്റിവച്ചാണ് അമൃതാ എക്‌സപ്രസ് അട്ടിമറിക്കാൻ ശ്രമിച്ചത്. പാളത്തിൽ ഇരുമ്പുകമ്പി കെട്ടിയാണ് ദിബ്രുഗഡ് എക്‌സ്പ്രസ് അട്ടിമറിക്കാൻ ശ്രമിച്ചത്.സംഭവത്തെകുറിച്ച് റെയില്‍വെ പൊലീസ് അന്വേഷണം തുടങ്ങി. പിടികൂടിയ വ്യക്തിക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന് പൊലീസ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close