മുഖചിത്രത്തിനു ജീവന്‍ വയ്ക്കുന്നു, ട്രാന്‍സ്വുമന്‍ ദീപ്തിയുടെ വിഡിയോ വനിത പുറത്തുവിടുന്നു …

വനിതയുടെ മുഖചിത്രമായതോടെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മുഖമായി മാറിയ ട്രാന്‍സ് വുമണ്‍ ദീപ്തിയുടെ വിഡിയോ വനിത ഓണ്‍ലൈന്‍ പുറത്തു വിടുന്നു. ആണ്‍ശരീരത്തില്‍ നിന്നു പെണ്ണായി മാറിയ കഥയാണ് ദീപ്തി വായനക്കാര്‍ക്കായി പങ്കുവയ്കകുന്നത്.

മുഖചിത്രം വനിതയില്‍ വന്നതു മുതല്‍ ദീപ്തിയുടെ സൗന്ദര്യം ചര്‍ച്ചയായിരുന്നു. ദീപ്തിയുടെ വിഡിയോ ഷെയര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് വനിതയിലേക്ക് വിളിച്ചത്. ലോകത്തിന്‍റെ നിരവധി കോണുകളില്‍ നിന്ന് ഈ ആവശ്യവുമായി വായനക്കാര്‍ വിളിച്ചിരുന്നു.  ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ വനിത ഓണ്‍ലൈന്‍ വീഡിയോ പുറത്തുവിടുന്നത്.

ദീപ്തി നായർ വനിതയുടെ മുഖചിത്രമായപ്പോൾ ട്രാൻസ്ജെൻഡർ സമൂഹം വീണ്ടും പൊതുസമൂഹത്തിന്റെ  ചർ‌ച്ചാവിഷയമായി. പതിനാറു വയസ്സു വരെ ഷിനോജ് എന്ന ആൺശരീരത്തിൽ മനസ്സു വേദനിച്ച്

‘ആണാക്കാനുള്ള’ ചികിത്സകളും നേർച്ചകളും ഷിനോജിനു വേദനകളായി. എന്തു ചെയ്തിട്ടും ‘നന്നാകാത്ത’ ഷിനോജ് വീടിനു പുറത്തായി. ബെംഗലൂര് ഹിജിഡകളുടെ സമൂഹത്തിൽ എത്തിച്ചേർന്ന ഷിനോജ് തന്റെ മനസ്സ് പറഞ്ഞപോലെ സ്ത്രി വേഷധാരിയായി. നൃത്തം അഭ്യസിച്ച് പ്രഫഷനൽ ഡാൻസറായി. ജോലി ചെയ്തു പണമുണ്ടാക്കി സ്വയം വേദനിച്ച് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി. – ആ കഥകളാണ് വീഡിയോയില്‍ ദീപ്തി പങ്കുവയ്ക്കുന്നത്.

Courtesy :b4blaze, Paru ammu

Show More

Related Articles

Close
Close