ത്രിപുരയിലെ ജയം കേരളത്തിലും തുടർ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ജെ പി നഡ്ഡ

ത്രിപുരയിലെ ജയം കേരളത്തിലും തുടർ ചലനങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി ജെ പി നഡ്ഡ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുവർദ്ധന അതാണ് തെളിയിക്കുന്നതെന്നും നഡ്ഡ പറഞ്ഞു.

മോദി സർക്കാരിന്‍റെ നാല് വർഷത്തെ ഭരണ നേട്ടമാണ് ത്രിപുരയിൽ പാർട്ടി കൈവരിച്ച വിജയമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പ്രതികരിച്ചു. സിപിഎം കേരളത്തിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക പാർട്ടി ആയി മാറിയെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോട് കൂടി കേരളത്തിൽ നിന്നും സിപിഎം പുറത്താക്കപ്പെടുമെന്നും എം ടി രമേശ് പാലക്കാട് പറഞ്ഞു.

കേന്ദ്ര ഭരണത്തിന്‍റെ നന്മ സിപിഎം കോട്ടകൾ വരെ മനസിലാക്കിയെന്നതിന്‍റെ തെളിവാണ് ത്രിപുരയിലെ ജയമെന്ന് സുരേഷ് ഗോപി എം പി. ഇത് ബിജെപിയുടെയും കേന്ദ്ര ഭരണത്തിന്‍റെയും വിജയമാണ്. തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിക്കുന്നവർക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് വ്യക്തമാക്കി. പണത്തിന്‍റെ വിജയമാണെന്ന് പറയുന്നത് ശുഷ്‍കമായ മറുപടിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

Show More

Related Articles

Close
Close