ജീന്‍സും സണ്‍ഗ്ലാസും ധരിക്കരുത്; ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡും, പെരുമാറ്റ ചട്ടവുമായി ത്രിപുര

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്രസ് കോഡും പെരുമാറ്റ ചട്ടവുമായി ത്രിപുര ഗവണ്‍മെന്റ്. ഇനിമുതല്‍ ഔദ്യോഗിക ഡ്യൂട്ടിയില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ജീന്‍സ്, ടീഷര്‍ട്ട്, സണ്‍ഗ്ലാസ് എന്നിവ ധരിക്കാന്‍ പാടില്ല. ഇവ ഒഴിവാക്കി കൊണ്ടുള്ള പുതിയ സര്‍ക്കുലര്‍ ബിജെപി ഗവണ്‍മെന്റാണ് പുറത്തിറക്കിയത്.

അതേസമയം, കോണ്‍ഗ്രസും സിപി ഐഎമ്മും ഗവണ്‍മെന്റ് പുറത്തിറക്കിയ പെരുമാറ്റ ചട്ടത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചു. ഈ പുതിയ നിയമത്തിലൂടെ ബിജെപിയുടെ ജന്മിത്ത ചിന്താഗതിയാണ് വെളിച്ചത്താകുന്നതെന്നാണ് പ്രതിപക്ഷപാര്‍ട്ടികളുടെ വിമര്‍ശനം.

സംസ്ഥാന തലത്തിലുള്ള ഔദ്യോഗിക മീറ്റിങ്ങുകളില്‍ എങ്ങിനെ വേഷം ധരിക്കണം എന്നതിനെ സംബന്ധിച്ചും  പ്രിന്‍സിപ്പല്‍ സെക്രട്ടറി സുശീല്‍ കുമാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ആഗസ്റ്റ് 20നാണ് നിര്‍ദ്ദേശം പുറത്തുവിട്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക മീറ്റിംഗില്‍  പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങള്‍ അടിവരയിട്ട് ഇതില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. മീറ്റിംഗ് നടക്കുമ്പോള്‍ ജീവനക്കാര്‍ മൊബൈലില്‍ മെസേജുകള്‍ വായിക്കുക, അയക്കുക തുടങ്ങിയ പെരുമാറ്റങ്ങള്‍ അപമര്യാദയായി കണക്കാക്കുമെന്ന് മെമ്മോറാണ്ടത്തില്‍ വ്യക്തമായി രേഖപ്പെടുത്തിട്ടുണ്ട്.

Show More

Related Articles

Close
Close