തിരുവനന്തപുരത്ത് യുവമോർച്ച മാർച്ചിൽ സംഘർഷം!

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പോലെ പ്രതി ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെയും ,ഡിവൈഎഫ്ഐ ജില്ലാ നേതാവിനെയും പീഡിപ്പിച്ചെന്ന പരാതിയിൽ കുറ്റാരോപിതനായ എം എൽ എ ശശിയേയും സർക്കാർ സംരക്ഷിക്കുകയാണെന്നാരോപിച്ച് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.

ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ പദ്മനാഭൻ മാർച്ച് ഉത്ഘാടനം ചെയ്തു.

പീഡനവീരന്മാരെ സംരക്ഷിക്കുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണം. നിയമ സംവിധാനത്തിനു മേൽ മത സംഘടനകളും – രാഷ്ട്രീയ പാർട്ടികളും ചെലുത്തുന്ന സമ്മർദ്ധത്തിൽ സർക്കാർ നിയമ സംവിധാനങ്ങൾ അട്ടിമറിക്കുകയാണ്.

വിയറ്റ്നാം യുദ്ധകാലത്തെപ്പോലെ ഇടതുപാർട്ടികൾ നേതാക്കന്മാർക്കു താങ്ങായി “പാർട്ടി വൈഫ് ” സംവിധാനം കൊണ്ടുവരുന്നതാണ് അവർക്ക് നല്ലത്. സ്വന്തം പാർട്ടിയിൽ പെട്ടവർക്കു പോലും രക്ഷയില്ലാത്തപ്പോൾ എങ്ങനെയാണ് പിണറായി സർക്കാറിന് ജനങ്ങളുടെ സംരക്ഷണം എറ്റെടുക്കാൻ സാധിക്കയെന്നും അദ്ദേഹം ചോദിച്ചു.

യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പ്രകാശ് ബാബു ,ബിജെപി സംസ്ഥാന സെക്രട്ടറിമാരായ ജെ.ആർ പത്മകമാർ, സി.ശിവൻകുട്ടി , ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ:സുരേഷ് , യുവമോർച്ച സംസ്ഥാന – ജില്ലാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

 

Show More

Related Articles

Close
Close