പ്രസിഡന്റ് പദവിയിൽ കൂടുതൽ ശ്രദ്ധ നൽകാൻ ബിസിനസ് ഒഴിവാക്കുന്നു: ട്രംപ്

ഡോണൾഡ് ട്രംപ് ബിസിനസ് സാമ്രാജ്യം ഒഴിയുന്നു. പ്രസിഡന്റ് പദവിയിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനു വേണ്ടിയാണ് തീരുമാനമെന്ന് ട്രംപ് അറിയിച്ചു. സർക്കാരിന്റെ ഭാഗമായിരിക്കെ സ്വകാര്യ ബിസിനസ് ചെയ്യുന്നത് അനാവശ്യ പ്രശ്നങ്ങൾ വരുത്തുമെന്ന നിഗമനത്തെ തുടർന്നാണ് തീരുമാനം.

പ്രസിഡന്റ് എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾ സുതാര്യമായിരിക്കണം. തന്റെ വിവിധ ബിസിനസുകൾ ഇതിൽ വിഷയമാകാൻ പാടില്ല. പ്രസിഡന്റ് പദവി ഏറെ പ്രധാനപ്പെട്ട ഒന്നാണെന്നും ട്രംപ് പറഞ്ഞു.

 

Show More

Related Articles

Close
Close