മഞ്ഞള്‍ കാന്‍സര്‍ തടയും

നമ്മുടെ നാട്ടിലൊക്കെ സുലഭമായി കിട്ടുന്ന മഞ്ഞള്‍ കൊണ്ട് ക്യാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമോ?
നിരവധി ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഉത്തമ ഔഷധമാണ് മഞ്ഞള്‍. പുരാതന കാലം മനുഷ്യന് മഞ്ഞള്‍ ഉപയോഗിച്ച് വരുന്നുണ്ട്.
ത്വക്ക് രോഗങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ തടയാന്‍ മഞ്ഞളിനാവും. ഗൃഹവൈദ്യത്തില്‍ അഗ്രഗണ്യസ്ഥാനത്തിരിക്കുന്ന മഞ്ഞളിന് കാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്ന് പഠനം.
മഞ്ഞളിലെ കുര്കുമിന് എന്ന രാസവസ്തുവാണ് മുറിവുണക്കാന്‍ സഹായിക്കുന്നത്. ഇതേ വസ്തുതന്നെയാണ് ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്ക്കും ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
അര്‍ബുദകോശങ്ങളില്‍ മഞ്ഞള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ മഞ്ഞളിലെ രാസവസ്തു അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പണ്ടുകാലം മുതല്‍തന്നെ മുറിവുണക്കാന്‍ നമ്മള് മഞ്ഞള്‍ ഉപയോഗിച്ചു വരുന്നുണ്ട്. ബ്ലഡ് ഷുഗര്‍ സാധാരണ നിലയിലാക്കാനും കൊഴുപ്പിന്റെ അളവ് കുറക്കാനും അള്ഷിമേഴ്സിനെ പ്രതിരോധിക്കാനും മഞ്ഞളിന് ശേഷിയുണ്ട്. വൃക്കകളെ സംരക്ഷിക്കാനും മഞ്ഞള്‍ ഉപയോഗം സഹായിക്കും. സ്ഥിരമായി മഞ്ഞള്‍ കഴിച്ചാല്‍ വൃക്കരോഗങ്ങളെ പ്രതിരോധിക്കാനാവും. വെറും വയറ്റിലോ നെല്ലിക്ക നീരിനൊപ്പമോ മഞ്ഞള്‍ കഴിച്ചാല്‍ വൃക്ക രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.