അമ്മയുടെ ധനസഹായം മന്ത്രിമാര്‍ സ്വീകരിക്കുമ്പോള്‍ അരികില്‍ കളക്ടറായി മകള്‍ അനുപമയും!

സുഹൃത്തുക്കളുമായി ചേര്‍ന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടി വി രമണി മന്ത്രിമാരായ വി.എസ്.സുനില്‍ കുമാറിനും സി.രവീന്ദ്രനാഥിനും നല്‍കുമ്പോള്‍ അരികില്‍ തൃശൂര്‍ കളക്ടറായി മകള്‍ ടി വി അനുപമയുണ്ടായിരുന്നു. ആറുലക്ഷം രൂപയുടെ ചെക്കാണ് ടി വി രമണിയും സുഹൃത്തുക്കളും ചേര്‍ന്ന് സമാഹരിച്ചത്. തുക സ്വീകരിച്ച ശേഷം മന്ത്രി വി എസ് സുനില്‍ കുമാര്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കായി ചെക്ക് അമ്മയുടെ മുന്നില്‍വച്ചു തന്നെ മകള്‍ക്ക് കൈമാറുന്ന അപൂര്‍വതയ്ക്കും കളക്ടറ്റേറ് സാക്ഷിയായി.

ടി വി രമണി നിലവില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി ജോലി ചെയ്ത് വരികയാണ്. മഹാരാജ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ എന്‍ജിനീയറിങ് ബാച്ചില്‍ പഠിച്ചവര്‍ ചേര്‍ന്ന് സമാഹരിച്ച തുക നല്‍കുന്നതിനാണ് രമണിയും സുഹൃത്തുക്കളും എത്തിയത്.
രമണിയുടെ സഹപാഠികളായ അബ്ദുല്‍ ലത്തീഫ്, വില്‍സണ്‍ പൗലോസ്, ഡയസ്, സതീശന്‍, പുഷ്പരാജ്, സുലൈമാന്‍, ഫ്രാന്‍സിസ്, പത്മരാജന്‍ എന്നിവരും ധനസഹായം നല്‍കുന്നതിന് കളക്ടറേറ്റില്‍ എത്തിയിരുന്നു.

 

Show More

Related Articles

Close
Close