തിരുവനന്തപുരത്ത് നേരിയ സംഘര്‍ഷം-മന്ത്രി ബാബുവിനും ശിവകുമാറിനും നേരെ കരിങ്കൊടി

K-Babu_facebook_380-1

ബിവറേജസ് കോർപ്പറേഷന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ എക്സൈസ് മന്ത്രി കെ.ബാബുവിനേയും മന്ത്രി വി.എസ്.ശിവകുമാറിനേയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ബാർ കോഴ കേസിൽ ആരോപണ വിധേയനായ മന്ത്രി ബാബു തിരിച്ച് പോവണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി.

രാവിലെ 10.30ഓടെയാണ് ഉദ്ഘാടനത്തിനായി ഔദ്യോഗിക വാഹനത്തിൽ മന്ത്രിമാർ എത്തിയത്. മന്ത്രിമാർ എത്തുന്നതറിഞ്ഞ് നേരത്തെ തന്നെ വി.ശിവൻകുട്ടി എം.എൽഎ.യുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തന്പടിച്ചിരുന്നു. ഇതോടെ വൻ പൊലീസ് സന്നാഹവുമെത്തി. മന്ത്രിമാർ എത്തിയതോടെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവർത്തകർ പിൻവാങ്ങാൻ തയ്യാറാകാതെ വന്നതോടെ മന്ത്രിമാരുടെ വാഹനങ്ങൾ റോഡിൽ നിറുത്തിയിട്ടു. ഉദ്ഘാടനം ചെയ്യാതെ മടങ്ങില്ലെന്ന് മന്ത്രി ബാബു നിലപാട് എടുത്തതോടെ നേരിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുത്തു. കോഴ വാങ്ങിയ മന്ത്രി ബാബു രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് സ്ത്രീകളടക്കമുള്ള പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധിച്ചു. ഇതോടെ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി. മന്ത്രിമാർക്ക് ആസ്ഥാന മന്ദിരത്തിലേക്ക് പോവാനുള്ള വഴിയും പ്രവർത്തകർ ഉപരോധിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കുകയാണ്. – See more at: http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwNzY5Mzg=&xP=Q1lC&xDT=MjAxNi0wMS0xOCAxMDo0NTowMA==&xD=MQ==&cID=MQ==#sthash.nAJVSLvE.dpuf

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close