തീവ്രവാദ ബന്ധം1,25,000 അക്കൗണ്ടുകൾ ട്വിറ്റർ പിൻവലിച്ചു

alltwitter-twitter-bird-logo-white-on-blueട്വീറ്റ് ചെയ്ത് കളിക്കുന്ന ഭീകരവാദികൾക്ക് തിരിച്ചടി. 1,25,000 അക്കൗണ്ടുകളാണ് തീവ്രവാദ ബന്ധം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന ട്വിറ്റർ പിൻവലിച്ചത്. 2015 പകുതിയോടെയാണ് ട്വിറ്റർ ഭീകരവാദികളുടെ ട്വിറ്റർ മോഹങ്ങൾക്ക് വിള്ളൽ വിഴ്ത്തി തുടങ്ങിയത്. പിൻവലിച്ച അക്കൗണ്ടുകളിൽ ഭൂരിഭാഗവും ഐഎസ് അനുഭാവികളുടേതാണ്.

മറ്റ് ട്വിറ്റർ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇത്രയും അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ ഇതിനു ശേഷം അക്കൗണ്ടുകൾക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ട്വിറ്റർ പറ‍യുന്നു. പരാതികളോട് പെട്ടെന്ന് പ്രതികരിക്കാനുള്ള നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്.

ലോക രാജ്യങ്ങൾ ഇസ്‌ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകൾക്കെതിരെ ഒരുമിച്ച് പോരാടാൻ തയ്യാറെടുക്കുമ്പോൾ തങ്ങളാൽ കഴിയുന്ന രീതിയിൽ ഇതിൽ പങ്കാളിയായിരിക്കുകയാണ് ട്വിറ്റർ. തീവ്രവാദികൾ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നതിനെതിരെ  ഒന്നും ചെയ്യുന്നില്ലെന്ന വിമർശനത്തിന് മറുപടിയും ട്വിറ്റർ ഇതിലൂടെ നൽകിയിരിക്കുന്നു.

ആശയങ്ങൾ പ്രചരിപ്പിക്കാനും സംഘടനയിലേക്ക് വ്യക്തികളെ ആകർഷിക്കാനും ഐഎസ് പ്രധാനമായും ആശ്രയിക്കുന്നത് ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളെയാണ്. എന്നാൽ സോഷ്യൽ മീഡിയ സൈറ്റുകൾ ഉള്ളടക്കം പരിശോധിക്കാൻ തുടങ്ങിയതോടെ ഭീകരവാദികൾക്ക് മറ്റ് വഴികൾ തേടേണ്ടി വന്നിരിക്കുകയാണ്. ജനുവരിയിൽ ദേശിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർ എല്ലാ സോഷ്യൽ മീഡിയ സൈറ്റുകളുമായും സുരക്ഷയെ സംബന്ധിച്ച ചർച്ചയ്ക്ക് നടപടിയെടുത്തിരുന്നെങ്കിലും പ്രമുഖ കമ്പനികളുടെ ഉയർന്ന ഉദ്യോഗസ്ഥർ ആരും തന്നെ ചർച്ചയിൽ പങ്കെടുത്തില്ല. എന്നാൽ ഇപ്പോഴുണ്ടായിരിക്കുന്ന ട്വിറ്റർ നടപടി സ്വാഗതാർഹമാണെന്ന് അമെരിക്കയിലെ സുരക്ഷ വിഭാഗം പ്രതികരിച്ചു. എന്നാൽ കൂടുതൽ നടപടികൾ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close