വീടുകള്‍ വൃത്തിയാക്കാനെത്തിയ രണ്ടു പേരെ പമ്പയാറ്റില്‍ കാണാതായി; തിരച്ചില്‍ ഊര്‍ജിതമാക്കി

പ്രളയക്കെടുതില്‍ അകപ്പെട്ട റാന്നിയിലെ വീടുകള്‍ വൃത്തിയാക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരില്‍ രണ്ടു പേരെ പമ്പയാറിലെ ഒഴുക്കില്‍പ്പെട്ടു കാണാതായി. റാന്നി കക്കുടുമന്‍ കല്ലക്കുളത്ത് സിബി (40) റാന്നി ഉദിമൂട് സ്വദേശി ലെസ്വിന്‍ (35) എന്നിവരാണു പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ടത്. ഒപ്പം ഒഴുക്കില്‍പ്പെട്ട സുഹ്യത്തുക്കളായ രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു.

പള്ളിയില്‍നിന്നു സംഘമായി വീടുകളുടെ ശുചീകരണത്തിനെത്തിയതാണ് ഇവര്‍. ശുചീകരണം കഴിഞ്ഞ് കാലുകഴുകാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു ലെസ്വിനെ രക്ഷിക്കാനാണു സിബി വെള്ളത്തിലേക്കു ചാടിയത്. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

Show More

Related Articles

Close
Close