ഷാര്‍ജ അമേരിക്കയുമായി വ്യാപാരബന്ധം വിപുലപ്പെടുത്തുന്നു

 

uae-usa-relations1

ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡവലപ്പ്മെന്റ് അതോറിറ്റിയും (ഷുരൂഖ്) അമേരിക്കയുടെ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നിക്ഷേപവും വ്യാപാരവും സാമ്പത്തിക സാങ്കേതിക സഹകരണവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ധാരണാപത്രം ഒപ്പുവെക്കല്‍. ഷുരൂഖ് സി.ഇ.ഒ. മാര്‍വാന്‍ ബിന്‍ ജീസിം അല്‍ സര്‍കല്‍, യു.എസ്.ചേംബര്‍ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡേവിഡ് സി ചാവെന്‍ എന്നിവരായിരുന്നു ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. രണ്ടുരാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥരും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പരസ്പര ധാരണാപത്ര പ്രകാരം ഇരുരാജ്യങ്ങളുടെയും നിക്ഷേപ സൗഹൃദവും വ്യാപാരവും ശക്തിപ്പെടുത്തുകയും ഇതിനെതിരെ വന്നുചേരുന്ന പ്രതിസന്ധികള്‍ നേരായ മാര്‍ഗത്തിലൂടെ പരിഹരിക്കപ്പെടുകയും ചെയ്യും. ഇത് പ്രകാരം ശുരൂഖും യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സും തമ്മില്‍ നിലവിലുള്ള സ്ഥിതി വിവരക്കണക്കുകളും മറ്റു നിക്ഷേപ വ്യാപാര സംബന്ധമായ ഇടപാടുകളുടെ രേഖകളും പരസ്പരം കൈമാറും.
കൂടാതെ വ്യാപാര സംബന്ധമായ സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും ഇരുരാജ്യങ്ങളും സംഘടിപ്പിക്കുകയും സാമ്പത്തിക വളര്‍ച്ചയ്ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും അവയ്ക്ക് വേണ്ടി മറ്റു പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യും.
യു.എ.ഇ-യു.എസ്. രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിയുടെ മാത്രമല്ല സാംസ്‌കാരിക വളര്‍ച്ചകൂടി ലക്ഷ്യമിട്ടാണ് പ്രസ്തുത ധാരണാപത്രവുമായി ഇരു രാജ്യങ്ങളും മുന്നോട്ടുപോകുന്നതെന്ന് ഷുരൂഖ് സി.ഇ.ഒ. മാര്‍വാന്‍ ബിന്‍ ജീസിം പറഞ്ഞു. ഈ ബന്ധം കാലങ്ങളോളം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ നിക്ഷേപ സൗഹൃദത്തിനു വലിയ സംഭാവന ചെയ്യാന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ഷുരൂഖുമായുള്ള ഈ കരാറിലൂടെ സാധിക്കുമെന്നും ബിന്‍ ജീസിം പറഞ്ഞു. ഷാര്‍ജയുടെ പാരിസ്ഥിതികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മികവുകള്‍ മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി ലോകരാജ്യങ്ങള്‍ക്ക് വ്യാപാരത്തിനും നിക്ഷേപത്തിനും അനുകൂല ഘടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്തുത പരസ്പര ധാരണാപത്രം ഒപ്പുവെച്ചതോടെ അമേരിക്കയുടെയും യു.എ.ഇയുടെയും നിക്ഷേപ അന്തരീക്ഷം പതിന്മടങ്ങ് വര്‍ധിക്കുകയും ഈ പുതിയ സാമ്പത്തിക സഹകരണം ലഭ്യമായതില്‍ സന്തോഷിക്കുകയും ചെയ്യുന്നുവെന്നും അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവി ഡേവിഡ് സി ചാവെനും പ്രതികരിച്ചു.
2002 മുതല്‍ 2012 വരെയുള്ള 10 വര്‍ഷംകൊണ്ട് യു.എ.ഇ.യും യു.എസ്.എ.യും തമ്മില്‍ 24.8 ബില്യന്‍ യു.എസ്.ഡോളര്‍ വ്യാപാരം നടത്തിയിട്ടുണ്ട്. പോയ വര്‍ഷം ആദ്യ 9 മാസം 20.56 ബില്യന്‍ യു.എസ്.ഡോളര്‍ (75.46 ബില്യന്‍ ദിര്‍ഹം) വ്യാപാരം നടത്തി. 2012 ല്‍ ഇത് 18.27 ബില്യന്‍ യു.എസ്.ഡോളര്‍ ആയിരുന്നു. മുന്‍പ് അമേരിക്കയില്‍ ശുരൂഖിന്റെ നേതൃത്വത്തില്‍ നിക്ഷേപ അനുകൂലവും വ്യാപാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായും നടത്തിയ റോഡ് ഷോയുടെ ഭാഗമായിരുന്നു ഇപ്പോള്‍ നിലവില്‍ വന്ന പരസ്പര ധാരണാപത്രം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close