യു എ ഇ യില്‍ ശക്തമായ പൊടിക്കാറ്റ്.

 

11110887_795640403844950_8838740147101865042_n

യു എ ഇ യില്‍ ഇന്നലെ രാത്രി  ആരംഭിച്ച പൊടിക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ്. പൊടിക്കാറ്റിനെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. ആളുകള്‍ക്ക് വീടുകളില്‍ നിന്നും ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത് , യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നത്. പൊടിക്കാറ്റിനെ തുടര്‍ന്ന് സൗദി, ഖത്തര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ ജാഗരൂകമായിരിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

11084296_795640430511614_576041218576575293_n

 

പൊടിക്കാറ്റ് കാരണം കാഴ്ചാപരിധി 500 മീറ്ററില്‍ കുറയുമെന്ന് അബുദാബി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മോട്ടാര്‍സൈക്കിള്‍ യാത്രികള്‍ അപകടം ഒഴിവാക്കാന്‍ ജാഗ്രതയോടെ ഡ്രൈവ് ചെയ്യണമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.യു എ ഇ യില്‍ ശക്തമായ പൊടിക്കാറ്റ് തുടരുന്നതിനാല്‍ കരിപ്പൂരില്‍ നിന്നും ഗള്‍ഫിലേക്കുള്ള എട്ടു വിമാനങ്ങള്‍ റദ്ദാക്കി. പൊടിക്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയുള്ളതിനാലാണിത്.

റിപ്പോര്‍ട്ട്‌ : അഖില്‍ രാജന്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close