യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരായ കേസ് നിലനില്‍ക്കില്ല; കേസെടുത്ത മരട് എസ്‌ഐക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീഖിനെതിരെ കേസെടുത്ത സംഭവത്തില്‍ പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസെടുത്ത മരട് എസ്‌ഐക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്.  ഷെഫീഖിന്റെ പേരില്‍ ചുമത്തിയ 354എ, 324 എന്നീ വകുപ്പുകള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല, ആവശ്യമെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ നടപടിക്ക് അര്‍ഹനാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്നും ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിക്കു നിര്‍ദേശം നല്‍കി. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ രേഖകള്‍ എല്ലാം ഹാജരാക്കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷെഫീഖിനെതിരെ മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സെപ്തംബര്‍ 20ന് രാവിലെ പതിനൊന്നരയോടെ വൈറ്റില ജംഗ്ഷനു സമീപത്തുവച്ചാണു കേസിനാസ്പദമായ സംഭവം. പൂള്‍ ടാക്‌സി അടിസ്ഥാനത്തില്‍ ബുക്ക് ചെയ്തപ്പോള്‍ എത്തിയ കാറില്‍ മറ്റൊരു യാത്രക്കാരന്‍ ഉണ്ടായിരുന്നതു യുവതികള്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ പൂള്‍ ടാക്‌സി പ്രകാരം കാറില്‍ മറ്റു യാത്രക്കാര്‍ ഉണ്ടാകുമെന്നും നിലവിലുള്ള യാത്രക്കാരനെ മാറ്റാനാവില്ലെന്നും ഡ്രൈവര്‍ നിലപാടെടുത്തു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ യുവതികള്‍ പ്രകോപിതരായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. യൂബര്‍ ഡ്രൈവറായ ഷെഫീഖിനെ മര്‍ദ്ദിച്ച സീരിയല്‍ താരങ്ങള്‍ക്കെതിരെ നിസാര വകുപ്പാണ് പൊലീസ് ചുമത്തിയത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ യുവതികള്‍ നല്‍കിയ പരാതി പ്രകാരമാണ് ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.

Show More

Related Articles

Close
Close