തെരഞ്ഞെടുപ്പ് അവലോകനത്തിനായി യു.ഡി.എഫ് യോഗം ഇന്ന്

തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്യാനും തുടർ പരിപാടികൾ ചര്‍ച്ച ചെയ്യുന്നതിനുമായി യു.ഡി.എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേരുന്ന മുന്നണി യോഗത്തിൻറെ പ്രധാന അജണ്ട തെരഞ്ഞെടുപ്പ് അവലോകനം തന്നെയാവും.

വോട്ടർ പട്ടികയിലെ മാറ്റൽ, പൊലീസിലെ പോസ്റ്റൽ വോട്ടിലെ തിരിമറി, കള്ളവോട്ട് തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും യോഗം ചർച്ച ചെയ്യും. ഇക്കാര്യങ്ങളിലൊക്കെ നിയമ പോരാട്ട സാധ്യതകൾ ഉൾപ്പെടെ ചർച്ച ചെയ്യും. രാവിലെ 11ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ആണ് യു.ഡി.എഫ് യോഗം ചേരുക.

Show More

Related Articles

Close
Close