കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ലോകകപ്പിന് 29,000 പേര്‍ക്ക് മാത്രം പ്രവേശനം

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ കൊച്ചിയിലെ കാണികളുടെ എണ്ണം സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി 29,000 കാണികളായി കുറച്ചു.  മത്സരങ്ങള്‍ക്കായി കൊച്ചിയിലെത്തിയ സ്‌പെയിന്‍ ടീം ലോകകപ്പ് സ്വന്തമാക്കുമെന്ന് അറിയിച്ചു. 41,000 പേരെ മത്സരം കാണാന്‍ അനുവദിക്കുമെന്നായിരുന്നു സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നതെങ്കിലും സുരക്ഷ കാരണങ്ങളാല്‍ കാണികളുടെ എണ്ണം വെട്ടിച്ചുരുക്കുകയായിരുന്നു. 29,000 കാണികളും സുരക്ഷ ഉദ്യോഗസ്ഥരുമടക്കം പരമാവധി 32,000 പേര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇതിന് അനുസരിച്ചാണ് ഫിഫയുടെ ടിക്കറ്റ് വില്‍പ്പനയും.

ലോകകപ്പിനായി കൊച്ചിയിലെത്തിയ ടീമുകളുടെ പരിശീലനം കൊച്ചിയില്‍ പുരോഗമിക്കുകയാണ്.മഹാരാജാസ് സ്റ്റേഡിയത്തിലായിരുന്നു സ്പാനിഷ് ടീമിന്റെ പരിശീലനം. ടീമിലെ പ്രധാനിയായ അന്‍ഡോറ പരിക്ക് കാരണം കളിക്കാത്തത് പ്രകടനത്തെ ബാധിക്കില്ലെന്ന് ടീം കോച്ച് സാന്‍ഡിയാഗോ ഡാനി പറഞ്ഞു. ആബേല്‍ റൂയിസ് അടക്കമുള്ള താരങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും ടീം കിരീടം നേടുമെന്നും കോച്ച് വ്യക്തമാക്കി. ബ്രസീല്‍, ഉത്തര കൊറിയ, നൈജര്‍ ടീമുകള്‍ വൈകീട്ട് പരിശീനത്തിനിറങ്ങും. ഇന്നലെയാണ് ടീമുകള്‍ കൊച്ചിയിലെത്തിയത്. ശനിയാഴ്ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍, സ്‌പെയിന്‍ പോരാട്ടം.

Show More

Related Articles

Close
Close