‘ഈ ബിരുദം താങ്കളില്‍ നിന്നും ഏറ്റുവാങ്ങില്ല’ ; അപ്പാ റാവുവിനെതിരെ ദളിത് വിദ്യാര്‍ത്ഥിയുടെ പ്രതിഷേധം

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ അപ്പാ റാവുവില്‍ നിന്നും ബിരുദം സ്വീകരിക്കാതെ ദളിത് വിദ്യാര്‍ത്ഥി സുങ്കണ വെല്‍പുലയുടെ പ്രതിഷേധം.

സര്‍വകലാശാല അധികൃതരുടെ സമീപനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയ്‌ക്കൊപ്പം സര്‍വകലാശാലയില്‍ നിന്നും നടപടി നേരിട്ട നാല് പേരില്‍ ഒരാളാണ് സുങ്കണ വെല്‍പുല.

ജനുവരി പതിനേഴിന് സര്‍വകലാശാല ഹോസ്റ്റല്‍ മുറിയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ കലാലയങ്ങളില്‍ വന്‍ പ്രക്ഷോഭത്തിന് ഇടയാക്കിയിരുന്നു.

ആത്മഹത്യയ്ക്ക് പിന്നാലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ അപ്പാ റാവു ജനുവരിയില്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. വീണ്ടും വിസിയായി മെയ് മാസത്തില്‍ തിരിച്ചെത്തിയപ്പോഴും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം നേരിടേണ്ടി വന്നു.

രോഹിത്തിന്റെ ആത്മഹത്യയില്‍ പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം അപ്പാ റാവുവിനെതിരെ കേസെടുത്തിരുന്നു.

 

Show More

Related Articles

Close
Close