ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളില്‍ വേണ്ടിവന്നാല്‍ ട്രംപ് നേരിട്ട് ഇടപെടുമെന്ന് നിക്കി ഹലെയ്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളില്‍ പ്രസിഡന്റ് ട്രംപിന് പങ്കുവഹിക്കാനാകുമെന്നും എന്തെങ്കിലും സംഭവിക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബസിഡര്‍ നിക്കി ഹലെയ് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തതിനു ശേഷം ഇന്ത്യപാകിസ്താന്‍ വിഷയം സബന്ധിച്ച് ആദ്യമായാണ് അമേരിക്ക പ്രതികരണം നടത്തുന്നത്. തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, ഇന്ത്യപാക് വിഷയത്തില്‍ മധ്യസ്ഥനാവാന്‍ താന്‍ തയ്യാറാണെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. എന്നാല്‍, പാകിസ്താനുമായുള്ള ചര്‍ച്ചകളില്‍ അമേരിക്കയുടെയോ ഐക്യരാഷ്ട്ര സഭയുടെയോ മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം സംബന്ധിച്ച് അമേരിക്കയ്ക്ക് ഉത്കണ്ഠയുണ്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നത് അമേരിക്ക ഉറ്റുനോക്കുന്ന വിഷയമാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഇല്ലാതാക്കുന്നതിന് സാധ്യമായ ഏതു ശ്രമത്തിനും അമേരിക്ക തയ്യാറാകുമെന്നും അവര്‍ വ്യക്തമാക്കി.

Show More

Related Articles

Close
Close