യു.എസ് ഓപ്പണ്‍: ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം റൗണ്ടിലേക്ക്

യു.എസ് ഓപ്പണ്‍ ഡബ്ള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സാനിയ മിര്‍സ , ലിയാണ്ടര്‍ പേസ് രോഹന്‍ ബൊപ്പണ്ണ എന്നിവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സാനിയ മിര്‍സയും പുതിയ ഡബ്ള്‍സ് പങ്കാളി ബാര്‍ബോറ സ്ട്രിക്കോവയും യു.എസ് ജോടികളായ ജാഡ മി ഹാര്‍ട്ട്, എന ശിബഹാര എന്നിവരെയാണ് തോല്‍പിച്ചത്. സ്‌കോര്‍ 6-3 , 6-2 .

പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണഫ്രെഡറിക് നീല്‍സണ്‍ സഖ്യം റാഡെക് സ്റ്റെപാനക് നെനാദ് സിമോന്‍ജിക് സഖ്യത്തെ വീഴ്ത്തി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

സ്‌കോര്‍ 6-3, 6-7 (3), 6-3. മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസും സ്വിസ്സ് പങ്കാളി മാര്‍ട്ടിന ഹിംഗിസും യു.എസ് താരങ്ങളായ സാചിയ വിക്കി, ഫ്രാന്‍സ് ടിയാഫോ എന്നിവരെയാണ് തോല്‍പിച്ചത്.

Show More

Related Articles

Close
Close