യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപ് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി

donald-trumpയുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ഡോണാള്‍ഡ് ട്രംപ് മത്സരിക്കും. സ്ഥാനാര്‍ഥിയായി മത്സരിക്കാനാവശ്യമായ 1237 എന്ന ‘മാന്ത്രിക നമ്പറി’ലേക്ക് ട്രംപ് വിജയിച്ചു കയറിയതോടെയാണ് സ്ഥാനാര്‍ഥിത്വം ഉറപ്പാക്കിയിരിക്കുന്നത്

പതിനാറ് മത്സരാര്‍ഥികളെ പിന്തള്ളി 1238 പ്രതിനിധികളുടെ പിന്തുണയോടെയാണ് ട്രംപ് ഒന്നാമതെത്തിയത്. മറുവശത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലാരിയും വിജയത്തോടടുക്കുകയാണ്.2383 പ്രതിനിധികളുടെ പിന്തുണ വേണ്ട ഹിലരിക്ക് ഇപ്പോള്‍ 2287 പേരുടെ പിന്തുണ കിട്ടിക്കഴിഞ്ഞു.

ട്രംപ് അടക്കം 16 പേരാണ് ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ മത്സരിച്ചത്. ഇതില്‍ 1237 ഡെലിഗേറ്റുകളുടെ പിന്തുണ നേടുന്ന വ്യക്തിക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിക്കാം.

Show More

Related Articles

Close
Close