അഞ്ച് പതിറ്റാണ്ട് നീണ്ട ശത്രുത അവസാനിപ്പിക്കുമെന്ന് ഒബാമ

obama

 

തീവ്രവാദത്തെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ക്യൂബയെ ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പ്രതിനിധി സഭയെ അറിയിച്ചു. ക്യൂബ ഭരണകൂടം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലും സഹായം നല്‍കുന്നില്ലെന്ന് ഒബാമ പറഞ്ഞു. തീവ്രവാദത്തെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ക്യൂബയെ ഉള്‍പ്പെടുത്തിയ നടപടി പുന:പരിശോധിക്കാന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിക്ക് ഒബാമ നിര്‍ദ്ദേശം നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിവലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുമുണ്ടാവും. ജനപ്രതിനിധിസഭ 45 ദിവസത്തിനകം ഒബാമയുടെ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നിര്‍ദ്ദേശത്തെ പ്രതിനിധികള്‍ എതിര്‍ക്കില്ലെന്നാണ് സൂചന. നയതന്ത്രബന്ധം പുന: സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും വാഷിങ്ടണിലും ഹവാനയിലും പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പനാമയില്‍ നടന്ന ഉച്ചകോടിക്കിടെ ഒബാമയും റൗള്‍ കാസ്‌ട്രോയും തമ്മിലും കൂടിക്കാഴ്ച നടത്തിയിരുന്നു. ക്യൂബയിലെയും അമേരിക്കയിലെയും നേതാക്കള്‍ അരനൂറ്റാണ്ടിനിടെ നടത്തുന്ന ആദ്യ കൂടിക്കാഴ്ച ആയിരുന്നു ഇത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close