ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഇനി ഫുട്‌ബോള്‍ മൈതാനങ്ങളില്‍ കുതിച്ച് പായാനൊരുങ്ങുന്നു

ട്രാക്കില്‍ നിന്ന് വിരമിച്ച വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളിലും ഒരു കൈ നോക്കുന്നു. 2018ല്‍ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ബോള്‍ട്ടിന്റെ കുതിപ്പ് ഉണ്ടാവുമെന്നാണ് നിലവിലെ വാര്‍ത്തകള്‍. പരിക്കുമാറി അടുത്ത വര്‍ഷം ഏതെങ്കിലും ടീമിനായി ബൂട്ടണിയുമെന്നാണ് ബോള്‍ട്ടിന്റെ പ്രതീക്ഷ. ഫിഫ ഡോട്ട് കോമിനോടാണ് ഫുട്‌ബോള്‍ കളിക്കാനുള്ള സ്വകാര്യ ആഗ്രഹം ആദ്യമായി പങ്കുവെച്ചത്. എനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. ഇതിനായി ചില ക്ലബുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍ തനിക്കുണ്ടായ പരിക്ക് മൂലം പരീശിലനങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും 2018ല്‍ ഫുട്‌ബോള്‍ മൈതാനത്തെത്താന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബോള്‍ട്ട് ഫിഫ ഡോട്ട് കോമിനോട് പറഞ്ഞു. കൂടാതെ മെസിയെയും നെയ്മറെയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോക ഫുട്‌ബോളറെന്ന് ഉസൈന്‍ ബോള്‍ട്ട് പറഞ്ഞു. ക്രിസ്റ്റിയാനോ റോണോള്‍ഡോയാണ് മികച്ച താരമെന്നും ബോള്‍ട്ട് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും നേടിയിട്ടുണ്ട്. അഞ്ചാം സീസണിലും ടോപ് സ്‌കോററാണ് ക്രിസ്റ്റിയാനോ. ക്രിസ്റ്റിയാനോ, മെസി, നെയ്മര്‍ എന്നിവരാണ് തനിക്ക് പ്രിയപ്പെട്ട താരങ്ങളെന്നും ബോള്‍ട്ട് പറഞ്ഞു. അച്ചടക്കവും കഠിനാധ്വാനവുമാണ് തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍. കഠിനാധ്വാനം നടത്തുന്ന ആര്‍ക്കും വിജയം കൈവരിക്കാം. ഇതിനായി ചില ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുമെന്നും ബോള്‍ട്ട് വ്യക്തമാക്കി.

Show More

Related Articles

Close
Close