ട്രാക്കിലെ രാജാവായ ഉസൈന്‍ ബോള്‍ട്ട് ഇനി ഫുട്‌ബോളിലേക്ക്; മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാനായാല്‍ സന്തോഷമെന്ന് താരം

ഒളിമ്പിക്‌സ് മെഡലുകള്‍ നേടി ട്രാക്കിലെ രാജാവായ ഉസൈന്‍ ബോള്‍ട്ട് വിടപറഞ്ഞെങ്കിലും കായികരംഗത്ത് തന്നെ തുടരും. ഫുട്‌ബോളിലൂടെ ബോള്‍ട്ടിന്റെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. വെര്‍ച്വലായാണ് ബോള്‍ട്ട് കളത്തില്‍ ഇറങ്ങുന്നതെന്ന് മാത്രം. പ്രൊ ഇവല്യുഷന്‍ സോക്കര്‍ എന്ന വീഡിയോ ഗെയിം ആണിത്. ജാപ്പനീസ് വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ കൊനാമിയാണ് ബോള്‍ട്ടിനെ കളത്തിലിറക്കിയത്. ഗെയിമിന്റെ പുതിയ പതിപ്പായ പിഇഎസ് 2018ല്‍ ബോള്‍ട്ടും ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകനായ ഉസൈന്‍ ബോള്‍ട്ടിന്റെ ഫുട്‌ബോള്‍ പ്രേമം പ്രസിദ്ധമാണ്. താന്‍ ഏറെക്കാലമായി കളിക്കുന്ന ഗെയിമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബോള്‍ട്ട് പ്രതികരിച്ചു. എന്നെങ്കിലുമൊരിക്കല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കുന്നത് സ്വപ്നമാണെന്ന് ബോള്‍ട്ട് മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇതിനായി അധികാരികളുമായി ചര്‍ച്ചകളും നടന്നിരുന്നു. അനുമതി കിട്ടിയാല്‍ കളിക്കാര്‍ക്കൊപ്പം പരിശീലനത്തിന് ഇറങ്ങാനും ഒരിക്കല്‍ ഈ വേഗ രാജാവിനെ കളിക്കളത്തില്‍ കാണാനുമുള്ള ഭാഗ്യവും ഉണ്ടാകും.

Show More

Related Articles

Close
Close