മമ്മൂട്ടിക്ക് വേണ്ടി വൈക്കം പാടി

18622-NRQQ0E
മമ്മൂട്ടിക്ക് വേണ്ടി വൈക്കം പാടി ‘ഉപ്പിനു പോണ വഴിയേത്’ ഉട്ടോപ്യയിലെ ആദ്യ ഗാനം പുറത്തിറങ്ങി ഗാനം വൈറല്‍ ആകുന്നു . വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, ഔസേപ്പച്ചൻ തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്ന ഗാനത്തിന്റെ വരികൾ റഫീഖ് അഹമ്മദിന്റേതാണ്. കമലും മമ്മൂട്ടിയും എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. പേര് പോലെ തന്നെ നർമ്മത്തിന് പ്രധാന്യമുള്ള ആക്ഷേപഹാസ്യ ചിത്രത്തിൽ ജുവൽ മേരിയാണ് നായിക. ആമേൻ എന്ന സിനിമയുടെ തിരക്കഥാകൃത്തായ പി എസ് റഫീഖിന്റേതാണ് തിരക്കഥ. മമ്മൂട്ടിയും സംവിധായകൻ കമലും പ്രത്യക്ഷപ്പെടുന്ന പ്രെമോഗാനത്തിൽ കേരളത്തിലെ രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളുടെ പേരും വരികളായി ഉപയോഗിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close